2004-11-26

നാരങ്ങപ്പാല്‌
ചൂണ്ടയ്ക്ക്‌ രണ്ട്‌
ഇലകള്‍ പച്ച
പൂക്കള്‍ മഞ്ഞ
ഓടിവരുന്ന
ആട്ടിങ്കുട്ടീനെ
പിടിച്ചോ

9 comments:

Cibu C J (സിബു) said...

naarangappaal~
choonTaykk~ raNT~
ilakaL pachcha
pookkaL manja
OTivarunna
aaTTinkuttiine
piTichchO

nalan::നളന്‍ said...

ഞങ്ങടെ നാട്ടില് ഇങ്ങനേയും കേട്ടിട്ടുണ്ട് സിബ്വോ,

നാരങ്ങപ്പാല്‌
ചൂണ്ടയ്ക്ക്‌ രണ്ട്‌
ഇലകള്‍ പച്ച
പൂക്കള്‍ മഞ്ഞ
ഓടുമ്പൊ ചാടുമ്പൊ
ഒറ്റപ്പിടിത്തം. (എന്തിനെയെന്നിപ്പോഴാ മനസ്സിലായേ)

അരവിന്ദ് :: aravind said...

ഞങ്ങള്‍ കളിച്ചതിങ്ങനെ:

നാരങ്ങപ്പാല്‌
ചൂണ്ടയ്ക്ക്‌ രണ്ട്‌
ഇലകള്‍ പച്ച
പൂക്കള്‍ മഞ്ഞ
ഓടും കുതിര
ചാടും കുതിര
വെള്ളം കണ്ടാല്‍..
നില്‍ക്കും കുതിര!!.(അപ്പൊ നില്‍ക്കണം)

കണ്ണൂസ്‌ said...

ഒരു വ്യത്യസ്ത version കൂടി:

നാരങ്ങപ്പാല്‌, ചൂട്ടക്ക്‌ രണ്ട്‌,
ഇലകള്‍ പച്ച, പൂക്കള്‍ മഞ്ഞ..

ഓടിച്ചാടി വരുന്നൊരു കള്ളനെ പിടിച്ചോ..

റ്റ്യൂണ്‍ ശരിയാവുന്നത്‌ ഇതാണെന്ന് തോന്നുന്നു.

Visala Manaskan said...

ഞാൻ കേട്ടതിങ്ങിനെയാണല്ലോ...സിബ്വോ.!

നാരങ്ങ പാല്‌, ചൂണ്ടങ്ങ രണ്ട്‌, ഇലകൾ പച്ച, പൂക്കൾ മഞ്ഞ, ഓടിവരുന്ന, ചാടിവരുന്ന, പോത്തുംകുട്ടിയ പിടിച്ചറാ..!!

(ആടുംകുട്ടിയെ മാറ്റി പോത്തുംകുട്ടിയെ ആക്കിയതിന്റെ കാരണമെന്താവും?)

സ്വാര്‍ത്ഥന്‍ said...

കണ്ണൂസേ, ചൂട്ട എന്നതാ?

വിശാലോ, ചെറുപ്പത്തില്‍ നല്ല തടി ഇണ്ടാര്‍ന്നണ്ടാവും, വിശാലന്

Cibu C J (സിബു) said...

തലോര് ആട്ടുങ്കുട്ടി, കൊടകര പോത്തുംകുട്ടി, എങ്കില്‍ ഒല്ലൂരെന്തായിരിക്കും.. പോര്‍ക്കുങ്കുട്ടി ;)

(ഒല്ലൂക്കാരാരുമില്ല്ലല്ലോ ബ്ലോഗില്‍)

ഇന്ദു | Preethy said...

ഞങ്ങള്‍ക്കിതിങ്ങനെ...

നാരങ്ങപ്പാല്‌, ചൂട്ടയ്ക്ക്‌ രണ്ട്‌,
ഇലകള്‍ പച്ച, പൂക്കള്‍ മഞ്ഞ,
ഓടി വരുന്ന കൂട്ടത്തിലൊന്നിനെ
പിടിച്ചോ!

പ്രിയ said...

രണ്ട് പേരു കൈ കോര്ത്ത് ഉയർത്തി പിടിച്ചതിന്റെ ഉള്ളിലൂടെ ബാക്കി കുട്ടികൾ നടന്നു പോകുന്നതല്ലേ സീൻ ?
" നാരങ്ങ പാല്‌
ചൂണ്ടങ്ങ രണ്ട്‌
ഇലകൾ പച്ച
പൂക്കൾ മഞ്ഞ
ഓടി വരുന്നൊരു
പൂച്ചക്കുട്ടിയെ...
.............
ചാക്കിട്ട് പിടിച്ചേ !!!