2005-05-15

കാട്ടുമരത്തിന്‍ കൊമ്പുകള്‍ തോറും
കയറാം മറിയാം ചാടാം
വാലാല്‍ ചില്ലത്തുമ്പില്‍ ചുറ്റി
വലിഞ്ഞുകിടന്നൊന്നാടാം
കായികവിദ്യകളങ്ങനെ പലതും
കാട്ടും ഞാന്‍ പുകള്‍ തേടും
വാലില്ലാത്തവര്‍ നിങ്ങളെറിഞ്ഞാല്‍
വാല്‍ പൊക്കിക്കൊണ്ടോടും!

ജി. ശങ്കരക്കുറുപ്പിന്റെ "ഓലപ്പീപ്പി" എന്ന പുസ്തകത്തില്‍ നിന്ന്

20 comments:

Anonymous said...

:)
Su.

ഉമേഷ്::Umesh said...

നല്ല പാട്ടു്‌.

കുഞ്ഞിപ്പാട്ടുകള്‍ എഴുതുമ്പോള്‍ കവിയെയും കൃതിയെയും കൂടി (ഓര്‍മ്മയുണ്ടെങ്കില്‍) സൂചിപ്പിക്കുന്നതു നന്നു്‌. ഇതു്‌ ജി. ശങ്കരക്കുറുപ്പിന്റെ "ഓലപ്പീപ്പി" എന്ന പുസ്തകത്തില്‍ നിന്നുള്ളതാണു്‌. അര്‍ത്ഥവും ഈണവും മാറിയിട്ടില്ലെങ്കിലും പുസ്തകത്തില്‍ "കേറാം" എന്നതിനു പകരം "കയറാം" എന്നാണെന്നു തോന്നുന്നു.

- ഉമേഷ്‌

ManojChandran said...

മഷേ കലക്കീട്ടാ...എല്ലാം ഗംഭീരമായിട്ടുണ്ട്‌...

മന്നു

Kalesh Kumar said...

അസ്സലായി............
ഇത്‌ പണ്ട്‌ ഒന്നാം ക്ലാസ്സിലെങ്ങാണ്ട്‌ പഠിച്ചതല്ലേ? കൊച്ചിലേ ഇത്‌ ചൊല്ലിയതോര്‍ക്കുന്നു!

സുഖമുള്ള നൊസ്റ്റാള്‍ജിയ!!!!

കലേഷ്‌

Kalesh Kumar said...

പ്രിയ സിബു,

താങ്കള്‍ വരമൊഴി യാഹൂ ഗ്രൂപ്പില്‍ (http://groups.yahoo.com/group/varamozhi/) ഉള്‍പ്പെടുത്തിയിട്ടുള്ള മലയാളം നിഘണ്ടു ഉഗ്രനായിട്ടുണ്ട്‌. അതുണ്ടാക്കാനായി താങ്കള്‍ എന്തുമാത്രം സമയം ചിലവഴിച്ചു എന്നും എന്തുമാത്രം പ്രയത്നിച്ചു എന്നും ബുദ്ധിമുട്ടി എന്നും മനസ്സിലാക്കുന്നു.

മലയാള ഭാഷയെ സ്നേഹിക്കുന്നവര്‍ താങ്കളോട്‌ ഒരുപാട്‌ കടപ്പെട്ടിരിക്കുന്നു. താങ്കളുടെ കഴിവും സമയവും ഭാഷയുടെ വളര്‍ച്ചയ്ക്കുവേണ്ടി ഇനിയും വിനിയോഗിക്കുന്നതിന്‌ താങ്കളെ ദൈവം കൂടുതല്‍ അനുഗ്രഹിക്കട്ടെ!

നന്ദി ...

കലേഷ്‌

aneel kumar said...

കലേഷ്,
സിബുവിന്റെ സംഭാവനകളെപ്പറ്റി പറയാന്‍ താങ്കള്‍ എഴുതിയത്രയും തന്നെ പോരാ എന്നാണെന്റെ പക്ഷം. അക്കാര്യത്തില്‍ തര്‍ക്കമേയില്ല. മലയാളം നിഘണ്ടു യാഹൂ!വരമൊഴി ക്ലബിലിട്ടതും അദ്ദേഹം തന്നെയാണ്‌. എങ്കിലും താങ്കളുടെ പരാമര്‍ശത്തിലൊരു സാങ്കേതിക പിഴവ് വന്നുവോ എന്നു സംശയം. ദയവായി സിബുവിന്റെ തന്നെ കുറിപ്പുകള്‍ http://groups.yahoo.com/group/varamozhi/files/ വായിക്കുക.
ഇതും:http://malayalamwords.com/index.php?a=list&d=2
പിന്നെയിതും: http://ml.wiktionary.org/wiki/Main_Page

Kalesh Kumar said...

പ്രിയ അനില്‍,

തെറ്റ്‌ എന്റേതാണ്‌. ശ്രീ. സിബു അത്‌ വിശദീകരിച്ചിരുന്നു. അത്‌ താഴെ ചേര്‍ക്കുന്നു.

This enormous collection of malayalam lexicon was the sole effort of a senior Malayalee person, Shri (Datuk) K J Joseph, who lives in Malaysia. Taking many years of his retired life and doing all by himselves, he has completed this dictionary, not necessarily for any commercial interest! [The Datuk is a title awarded by Malaysian Government to eminent personalities, that correspnds to Sir in UK or Padmashree / Padmabhooshan in India.] He had accomplished his works on the dictionary by using the original Keralite TTF in Windows, Madhuri transliteration software and then compiled in MS Word.

സിബുവിന്റെ efforts പോലെ തന്നെ ശ്രീ.കെ.ജെ.ജോസഫിന്റെ കഠിന പ്രയത്നത്തിനും സമയത്തിനും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

കലേഷ്‌

aneel kumar said...

കലേഷ്,
താങ്കള്‍ മനസിലാക്കിയത് എഴുതി; ഞാന്‍ മനസിലാക്കിയത് പറഞ്ഞു. ഇതില്‍ തെറ്റ് എന്നൊന്ന്‍ വരുന്നുണ്ടോ?

Cibu C J (സിബു) said...

test 2

keralafarmer said...

സ്കൂളിൽ പോയിരുന്നപ്പോൾ പുസ്തകം തുറന്നു നോക്കാത്ത എനിക്ക്‌ സിബുവിനോട്‌ അസൂയ തോന്നുന്നു. എന്തായാലും വരമൊഴി ഗ്രൂപ്പിലെ സ്രദ്ധേയനായ വ്യക്തിയുടെ മലയാളം കേമം തന്നെ.

കെവിൻ & സിജി said...

സിബോ,
സിബൂനും ദീപ്തിയ്ക്കും കുട്ട്യോൾക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
കെവിനും സിജിയും

Anonymous said...

2006 ഇല്‍ ഒന്നും കാ‍ണുന്നില്ലോ ?

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

'ഈയുള്ളവന്‍ പുതിയ പോസ്റ്റ്‌ നാട്ടിയിട്ടുണ്ടേ, മാലോകരേ...!
കടന്നു വരോ... അനുഗ്രഹിക്കോ...!'

നമോവാകം.

മൈനാഗന്‍

msraj said...

എല്ലാകുഞ്ഞിപ്പാട്ടുകള്ക്കും ഒരായിരം നന്ദി :)

വിഷ്ണു പ്രസാദ് said...

ഈ കുഞ്ഞിപ്പാട്ടുശേഖരം ഇവിടെയുള്ളതറിഞ്ഞില്ല.ഇതു പോലെ ചിലതൊക്കെ ശേഖരിക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍.അഭിനന്ദനങ്ങള്‍.

Anonymous said...

its nice

ശ്രീലാല്‍ said...
This comment has been removed by the author.
Siji vyloppilly said...

Nalla kavitha...Mone padippichukodukkanam ethu..:)

Anonymous said...

http://www.facebook.com/groups/malayalanadu/

CHAKRAPANI.K.P. said...

http://www.facebook.com/groups/malayalanadu/