2005-05-15

കാട്ടുമരത്തിന്‍ കൊമ്പുകള്‍ തോറും
കയറാം മറിയാം ചാടാം
വാലാല്‍ ചില്ലത്തുമ്പില്‍ ചുറ്റി
വലിഞ്ഞുകിടന്നൊന്നാടാം
കായികവിദ്യകളങ്ങനെ പലതും
കാട്ടും ഞാന്‍ പുകള്‍ തേടും
വാലില്ലാത്തവര്‍ നിങ്ങളെറിഞ്ഞാല്‍
വാല്‍ പൊക്കിക്കൊണ്ടോടും!

ജി. ശങ്കരക്കുറുപ്പിന്റെ "ഓലപ്പീപ്പി" എന്ന പുസ്തകത്തില്‍ നിന്ന്
ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം
പാവമാമെന്നെ നീ കാക്കുമാറാകണം
എന്നുള്ളില്‍ ഭക്തിയുണ്ടാക്കുമാറാകണം
നിന്നെ ഞാനെന്നുമേ കാണുമാറാകണം
നേര്‍വഴിക്കെന്നെ നീ കൊണ്ടുപോയീടണം
നേര്‍വരും സങ്കടം ഭസ്മമായീടണം
ദുഷ്ടസംസര്‍ഗം വരാതെയായീടണം
ശിഷ്ടരായുള്ളവര്‍ തോഴരായീടണം
നല്ല കാര്യങ്ങളില്‍ പ്രേമമുണ്ടാവണം
നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാവണം
കൃത്യങ്ങള്‍ ചെയ്യുവാന്‍ ശ്രദ്ധയുണ്ടാവണം
സത്യം പറഞ്ഞിടാന്‍ ശക്തിയുണ്ടാവണം

പന്തളം കേരളവര്‍മ്മ എഴുതിയ സര്‍വ്വമതപ്രാര്‍ത്ഥന

2005-04-10

സന്ധ്യയായി തിരികൊളുത്തി
ഞങ്ങളെല്ലാം വീട്ടിലെത്തി
പ്രാത്ഥനയ്ക്കായ്‌ മുട്ടുകുത്തി
ഭക്തിയോടെ കൈകള്‍ കൂപ്പി

ദൈവമേ നിന്‍കുഞ്ഞു മക്കള്‍
ദിവ്യപാദം കുമ്പിടുന്നു
കീര്‍ത്തനങ്ങള്‍ പാടിടുന്നു
വാഴ്ത്തിടുന്നു ദിവ്യനാമം

2005-03-28

God's love
Is so wonderful!!

God's love,
Is so wonderful!!

God's love,
Is so wonderful!!

Oh.. Wonderful love!!!

So high
You can't get over it,

So wide
You can't get around it,

So deep
You can't get under it,

Oh... Wonderful love!!!!
കാക്കേ കാക്കേ..
കൂടെവിടെ?
കൂടിനകത്തൊരു കുഞ്ഞുണ്ടോ?
കുഞ്ഞിന്‌ തീറ്റ കൊടുക്കാഞ്ഞാല്‍
കുഞ്ഞ്‌ കിടന്ന്‌ കരഞ്ഞീടും
പൂച്ച നല്ല പൂച്ച
പാല്‌ വച്ച പാത്രം
നക്കി തോര്‍ത്തി വച്ചു!
ഉറുമ്പേ ഉറുമ്പേ
എവിടയ്ക്ക്‌ പോണൂ?

പ്ലാല പര്‍ക്കാന്‍ പോണൂ.

പ്ലാല പര്‍ക്കാന്‍
കാട്ടില്‌ പോയപ്പോ
പ്ലാലേമപ്പടി ചോര.

ചോര കഴ്കാന്‍
നീറ്റ്‌ല്‌ പോയപ്പോ
നീറ്റിലപ്പടി വാള.

വാളേനെ കോര്‍ക്കാന്‍
വള്ളിക്ക്‌ പോയപ്പോ
വള്ളീലപ്പടി ചുണ്ടങ്ങ.

ചുണ്ടങ്ങേടെ കാതും കുത്തി
പട്ടര്‌ടെ കുട്ടീടെ കല്യാണം...!
കുറുക്കാ കുറുക്കാ..
കുറുക്കന്റെ മോനേ
നിനക്കെന്താ ജോലി?

വെളുക്കുമ്പൊ കുളിക്കണം
വെളുത്ത മുണ്ടുടുക്കണം
കോഴീനെ പിടിക്കണം
കറുമുറു തിന്നണം
ആരാദ്‌?
മാലാഖ

എന്തിന്‌ വന്നു?
എഴുത്തിനു വന്നു

എന്തെഴുത്ത്‌?
കോലെഴുത്ത്‌

എന്തു കോല്‌?
പട്ടിക്കോല്‌

എന്തു പട്ടി?
പേപ്പട്ടി

എന്ത്‌ പേ?
പെപ്പര പെപ്പര പേ...

2005-03-14

പൂപറിക്കാന്‍ പോര്‌ണോ
പോര്‌ണോമ്പടി രാവിലേ

ആരേ നിങ്ങള്‍ക്കാവശ്യം
ആവശ്യമ്പടി രാവിലേ

കുക്കൂനേ ഞങ്ങള്‍ക്കാവശ്യം
ആവശ്യമ്പടി രാവിലേ


ആരുവന്ന്‌ കൊണ്ടുപോം

കൊണ്ടുപോമ്പടി രാവിലേ

കുഞ്ഞാറ്റവന്ന്‌ കൊണ്ടുമ്പോം
കൊണ്ടുപോമ്പടി രാവിലേ

എന്നാലൊന്ന്‌ കാണട്ടേ
കാണട്ടമ്പടി രാവിലേ

2005-03-03

ഒന്നാനാം കുന്നിന്‍മേല്‍
ഒരാടി കുന്നിന്‍മേല്‍
ഒരായിരം കിളികൂടു വച്ചു
കൂട്ടിനിളംകിളി താമരപ്പൈങ്കിളി
താനിരുന്നാടുന്ന പൊന്നോല

2004-11-26

നാരങ്ങപ്പാല്‌
ചൂണ്ടയ്ക്ക്‌ രണ്ട്‌
ഇലകള്‍ പച്ച
പൂക്കള്‍ മഞ്ഞ
ഓടിവരുന്ന
ആട്ടിങ്കുട്ടീനെ
പിടിച്ചോ
അത്തള പിത്തള തവളാച്ചി
ചുക്കു-മരിക്കണ ചൂലാപ്പ്‌
മറിയം വന്നു വിളക്കൂതി
ഉണ്ടോ മാണി സാറാ പീറാ കോട്ട്‌

2004-09-13

അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടൂ
കാക്ക കൊത്തി കടലിലിട്ടു
മുങ്ങാപ്പിള്ളേര്‌ മുങ്ങിയെടുത്തു
തട്ടാപ്പിള്ളേര്‌ തട്ടിയെടുത്തു
"ഒന്നാനാം കൊച്ചുതുമ്പീ
എന്റെ കൂടേ പോരുമോ നീ"

"നിന്റെ കൂടേ പോന്നാലോ
എന്തെല്ലാം തരുമെനിക്ക്‌?"

"കളിക്കാനായ്‌ കളം തരുമേ
കുളിക്കാനായ്‌ കുളം തരുമേ
ഇട്ടിരിക്കാന്‍ പൊന്‍തടുക്ക്‌
ഇട്ടുണ്ണാന്‍ പൊന്‍തളിക
കൈ കഴുകാന്‍ വെള്ളിക്കിണ്ടി

കൈ തോര്‍ത്താന്‍ പുള്ളിപ്പട്ട്‌
ഒന്നാനാം കൊചുതുമ്പീ
എന്റെ കൂടേ പോരുമോ നീ"
വാ കുരുവീ വരു കുരുവീ
വാഴക്കൈമേല്‍ ഇരു കുരുവീ
നാരു തരാം, ചകിരി തരാം
കൂടുണ്ടാക്കാന്‍ കൂടേ വരൂ..
വട്ടം വട്ടം മത്തങ്ങ
കൊത്തി കൊത്തി തിന്നപ്പോള്‍
എന്തടി കാക്കേ മിണ്ടാത്തേ
കാ.. കാ.. കാ..