2005-03-14

പൂപറിക്കാന്‍ പോര്‌ണോ
പോര്‌ണോമ്പടി രാവിലേ

ആരേ നിങ്ങള്‍ക്കാവശ്യം
ആവശ്യമ്പടി രാവിലേ

കുക്കൂനേ ഞങ്ങള്‍ക്കാവശ്യം
ആവശ്യമ്പടി രാവിലേ


ആരുവന്ന്‌ കൊണ്ടുപോം

കൊണ്ടുപോമ്പടി രാവിലേ

കുഞ്ഞാറ്റവന്ന്‌ കൊണ്ടുമ്പോം
കൊണ്ടുപോമ്പടി രാവിലേ

എന്നാലൊന്ന്‌ കാണട്ടേ
കാണട്ടമ്പടി രാവിലേ

7 comments:

viswaprabha വിശ്വപ്രഭ said...

ഇതു കൊള്ളാം സിബൂ, നല്ല പംക്തി!

കുട്ടിക്കാലത്ത് എന്റ്റെ പെങ്ങന്മാറ് ഈ പാട്ടുമ് പാടി കളിക്കാറുണ്ട്. അവജ്ഞയോടെ അന്ന് ആ കളിയില് നിന്നുമ് ഒഴിഞ്ഞുമാറാറുള്ളതിന്റ്റെ ദു:ഖം ഇപ്പോഴാണ് തികട്ടിവരുന്നത്.

ഈ മലയാളം അടിക്കുന്നത് സൂപ്പര് വീയെച്ചെസ്സിന്റ്റെ IME ഉപയോഗിച്ചാണ്.

ഗുണങ്ങള്
1. VM GUI വേണ്ട. നേരേ input ചെയ്യാം.
2. ഇടയ്ക്ക് English ചേറ്ക്കാന് വളരെ എളുപ്പം.

3. തെറ്റ്റ്റുകള് realtime-ല് മനസ്സിലാക്കി തിരുത്താമ്.

കൊച്ചുപോരായ്മകള്
1. ചില്ലുകള് ചതിക്കുന്നോ എന്നൊരു സംശയം. പ്രത്യേകിച്ച് l, n,L,N. മകാരം ശരിയായി വരുന്നുണ്ട്. (with shift M)

I am not sure if I am missing some proper education from Sam in this regard.
2.വരമൊഴി ശീലിച്ചവര്ക്ക് തുടക്കമ് വിഷമമുണ്ട്.

3. Anjali യുമായി സാമിച്ചായനെ പരിചയപ്പെടുത്തിക്കൂടേ?

(ഈ കമന്റ്റ് അടിച്ചത് നേരേ സ്ക്ര്രീനിലേക്ക് IME ഉപയോഗിച്ചാണ്. ഒരു പരീക്ഷണം.)

viswaprabha വിശ്വപ്രഭ said...

Another point:
There is a setting within the BLOG control panel to set the whole BLOG to 'UTF-8' encoding. I think your's has been put to 'Western' or something else.

Once you have it set properly to UTF, the pages will utomatically appear in Malayalam. Else, what I see in the beginning is greek until I manually change the view encoding to UTF on my client browser (IE6).

സു | Su said...

Ee kukkoom kunjattem ara?

Cibu C J (സിബു) said...

അതൊന്നും എന്റെ വീടിന്റെ മതിലില്‍ എഴിതിവയ്ക്കേണ്ടകാര്യങ്ങളല്ലല്ലോ 'സു'. ഒരു മേല്‍വിലാസമൊക്കെ ഉണ്ടാക്കിയിട്ട്‌ വന്നാല്‍ സ്വകാര്യമായി പറഞ്ഞുതരാം :)

സു | Su said...

ente melvilasam ente blogil ezhuthiyuttundallo. alkkar atrem arinjamathi. :)

Anonymous said...

ohhh melvilasam :)

suryagayatri.blogspot.com

Su.

Dhanya Menon said...

Its really nostalgic...we used to play this game in childhood days..